കായംകുളം: ദേശീയപാത 66ൽ കായംകുളത്ത് സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതിനും പ്രദേശവാസികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും എലവേറ്റഡ് ഹൈവേയല്ലാതെ മറ്റൊരു മാർഗവും യോജിച്ചതല്ലെന്ന് മന്ത്രി എം. ലിജു. ദേശീയപാതാ 66 വികസന പദ്ധതിയുടെ ഭാഗമായി കെ.സി. വേണുഗോപാൽ എംപി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് കായംകുളം എൽഎൽഎ കൂടിയായ മന്ത്രി നിലപാട് വ്യക്തമാക്കിയത്.
ദേശീയപാതയുടെ നിലവിലെ അശാസ്ത്രീയ നിർമാണം നഗരത്തെ രണ്ടായി വെട്ടിമുറിക്കുമെന്നും ദേശീയപാതാ അഥോറിറ്റി ഉദ്യോഗസ്ഥരും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ മന്ത്രി പറഞ്ഞു.
കൊല്ലം-ആലപ്പുഴ ജില്ലകള്‍ക്കിടയിലെ പ്രധാന നഗരങ്ങളിലൊന്നായ കായംകുളം പട്ടണം ദേശീയപാതയെയും റെയില്‍വേ സ്റ്റേഷനെയും ജലഗതാഗതത്തെയും ബന്ധിപ്പിക്കുന്ന പ്രധാനകണ്ണികൂടിയാണ്. ഇപ്പോൾ നടക്കുന്ന ദേശീയപാതയുടെ നിലവിലെ നിർമാണം നഗരത്തെ രണ്ടായി വെട്ടിമുറിക്കും.
യോഗത്തിൽ കേരളത്തിന്റെ ചുമതലയുള്ള ദേശീയ പാതാ അഥോറിറ്റി അംഗം കെ. വെങ്കട രമണ, പൊതുമരാമത്ത് സെക്രട്ടറി അദീല അബ്ദുള്ള തുടങ്ങിവർ പങ്കെടുത്തു.